കുര്‍ബാന സമയം


Thursday, September 27, 2012

കുമ്പസാരത്തെക്കുറിച്ച്


കര്‍ത്താവേ,അങ്ങനെയെങ്ങില്‍ കുമ്പസാരത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?      
കുഞ്ഞേ,കുമ്പസാരിക്കാന്‍ നിനക്കെന്താണിത്ര വിഷമം...? നേരിട്ട് ദൈവത്തോട് പറഞ്ഞാല്‍ പോരെ എന്ന് നീ അഹങ്കാരത്തോടെ ചോദിക്കുന്നു .ദൈവത്തിനു മുമ്പില്‍ നേരെ ചെന്ന് നില്ക്കാന്‍ മാത്രം നിനക്കെന്തു യോഗ്യതയാണ്ള്ളത്? എന്‍റെ ദയയാല്‍ ഞാന്‍ നിന്നോട് കരുണ കാണിച്ചു. ആ കരുണയെ നീ മുതലെടുക്കുകയാണോ? അഹങ്കാരത്തോടെ സംസാരിക്കുന്നുവോ നീ ? ദൈവത്തിനു നേരെ വരാന്‍ യോഗ്യതയില്ലന്നു ആ ശതാധിപന്‍ പറഞ്ഞത് നീ ഓര്‍മ്മിക്കുക .അവനെ ഞാന്‍ അനുഗ്രഹിച്ചിട്ടാണ് പറഞ്ഞയച്ചത് .നീ ആദ്യമേ ഒരു കാര്യം മനസിലാക്കുക - നീ ആരാണെന്നും ഞാന്‍ ആരാണെന്നും നീ എന്‍റെ അടുക്കലേക്കു വരണമെന്ന് ആഗ്രഹിക്കുന്നതിനും മുമ്പേ .ഞാന്‍ നിന്റെ അടുത്തേക്ക് വരും .അതിനു നിന്റെയുള്ളില്‍ അഹങ്കാരം പാടില്ല .നീ എളിമപ്പെടണം . അന്നൊരിക്കല്‍ ഒരു  ചുങ്കക്കാരനും ഫരിസേയനും എന്റെയടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോള്‍ ചുങ്കക്കാരന്‍ എങ്ങനെയാണു നീതികരിക്കപ്പെട്ടവനായി മടങ്ങിപ്പോയത് ? 
ചുങ്കക്കാരന്‍ എന്‍റെ നേരെ നോക്കാന്‍ പോലും മടിച്ചു .എന്നിട്ടും അവന്‍ നിതീകരിക്കപ്പെട്ടവനായി മടങ്ങിയെന്നു ലുക്കായുടെ സുവിശേഷം (18,9/14) സാക്ഷ്യപ്പെടുത്തുന്നു. മറ്റെയാള്‍ കള്ളമൊന്നും പറഞ്ഞില്ല .എങ്കിലും എനിക്ക് നീതീകരിക്കാന്‍  തോന്നിയത് എന്നെ സമീപിക്കാത്തവനെയാണ് നേരിട്ട് ദൈവത്തെ സമീപിക്കാതെ ,എന്‍റെ അഭിഷിക്ത ദൂതനായ പുരോഹിതനിലുടെ കുമ്പസാരം എന്നാ കുദാശ വഴി എന്നോട് സമീപിക്കുന്നവരെ എത്രയോ അധികമായി ഞാന്‍ അനുഗ്രഹിക്കും ...! 

Monday, September 17, 2012

അമ്മക്ക് തുല്ല്യം അമ്മ മാത്രം

" നമുക്ക് വേണ്ടി അമ്മയോളം സഹനം സഹിച്ചവര്‍ ആരുണ്ട്‌ ഈ ഭൂമിയില്‍ ..? ആ അമ്മയെ ഒരു വാക്ക് കൊണ്ടോ, ഒരു നോട്ടം കൊണ്ടോ , പ്രവര്‍ത്തി കൊണ്ടോ നിങ്ങള്‍ വേദനിപ്പിക്കരുതെ .. ഒരമ്മ മക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് പട്ടും , പുടവയും , ആഭരണങ്ങളുമല്ല സ്നേഹിക്കുന്ന മക്കളെ മാത്രമാണ് .. അവള്‍ അനുഭവിച്ച സഹനത്തിനും വേദനകള്‍ക്കും ഒരു ജന്മം മുഴുവന്‍ അമ്മയെ സ്നേഹിച്ചാലും ആ കടപ്പാട് നമ്മള്‍ക്ക് വീട്ടാനാവില്ല അമ്മക്ക് തുല്ല്യം അമ്മ മാത്രം''

കാത്തിരിപ്പിലൂടെ അനുഗ്രഹം


UAE ജോലിയുളള റോയിച്ചന്റെ  ഭാര്യ മോളമ്മയും മക൯  മോനുട്ടനും നാട്ടില്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുക പതിവായിരുന്നു അവരുടെ പ്രാര്‍ത്ഥനയില്‍ സ്വന്തമായിട്ട് ഒരു വീടുണ്ടാവാ൯ ‍ പ്രാ൪‍ത്ഥിച്ചിരുന്നു. പല  ദിവസങ്ങള്‍  കടന്നുപോയി, ഒരു ദിവസം പള്ളിയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മോനുട്ട൯ ‍ അമ്മയോട് ചോദിച്ചു അമ്മെ നമ്മള് ഭവനം കിട്ടാ൯  വേണ്ടി എല്ലാ ദിവസവും പ്രാ൪ത്തിക്കുന്നുണ്ടല്ലോ ദൈവം എന്താ നമുക്ക് ഒരു വീട് തരാത്തെ ? മക൯ടെ   ചോദ്യത്തിന് ആ അമ്മ  ആദ്യം വിഷമിച്ചെങ്കിലും പറഞ്ഞ ഉത്തരം എന്നെ ചിന്താവിഷനനാക്കി. മകനെ നാം പ്രാര്‍ത്ഥിക്കാ൯ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളാ ആയിട്ടുള്ളൂ മാസങ്ങളോളം   പ്രാ൪ത്തിച്ചുകൊണ്ടിരിക്കുന്നവ൪ നമുക്ക് മുന്പ് വരിയില്‍ നില്‍കുകയാണ്‌ ദൈവം അവര്‍ക്ക് ഓരോരുത്ത൪ക്കായി കൊടുത്തുവരികയാണ്‌  നമുടെ സമയം വരുമ്പോള്‍ നമുക്ക് തരും . ആ അമ്മയുടെ ഉത്തരം മകന് കൂടുതല്‍ അത്മവിശ്വാസം കിട്ടുവനിടയായി .കഴിഞ്ഞ ദിവസം എന്റെ കമ്പനി ഫോണ്‍ റിപ്പയര്‍ ആയപ്പോള്‍ Etisalat complaint‍ ചെയുവനായി ഫോണിലൂടെ ബന്ധപെട്ടപോള്‍ എനിക്ക് കിട്ടിയ‍ ഉത്തരം നിങ്ങള്‍ വരിയില്‍ നില്കുന്നു ഞങ്ങളുടെ എല്ലാ എജെന്റുമാരും തിരക്കിലാണ് കാത്തിരിക്കുക. ഞാ൯‍ കുറച്ചുനേരം കാത്തിരുന്നു കിട്ടാതായപോള്‍ ഫോണ്‍ കട്ട് ചെയ്തു .വീണ്ടും ആവര്‍ത്തിച്ചു കിട്ടിയില്ല നാലു തവണ ചെയ്തു എനിക്ക് മറുപടി കിട്ടിയില്ല  പിന്നീട് വീണ്ടും ചെയ്തു ഇത്തവണ എത്രസമയാമായാലും ശരി ക്ഷമയോടെ കാത്തിരിക്കാ൯‍ തീരുമാനിച്ചു ഏഴ്  മിനിട്ടിനുശേഷം എനിക്ക് ഉത്തരം കിട്ടി . ഞാ൯ ചിന്തിക്കയായിരുന്നു. ദൈവത്തോട് ചോദിക്കുന്നതിനു മുന്പ് തന്നെ കിട്ടണമെന്ന വാശിക്കാരാണ് നമ്മില്‍ പലരും . നമുക്ക്മുന്പ് അനുഗ്രഹം വാങ്ങാ൯ നില്കുന്നവര്ക് അത് കിട്ടുവാ൯ വേണ്ടി നാം പ്രാ൪‍ത്തിക്കുകയും  ക്ഷമയോടെ കാത്തിരിക്കുകയാണെങ്കില്‍ നമ്മുടെ അനുഗ്രഹം അതാതു സമയത്ത് ദൈവം നമുക്ക്  നടത്തിതരില്ലേ ..

Saturday, September 15, 2012

ജപമാല ചെല്ലുന്നത് എന്തിനാണ് ?



കര്‍ത്താവേ ജപമാല ചെല്ലുന്നത് എന്തിനാണ് ? നന്മനിറഞ്ഞ മറിയമേ സ്വസ്തി! എന്ന് ഒത്തിരി ആവര്‍ത്തിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം ?  
                                                             
കുഞ്ഞേ,എന്താണ് ആ പ്രാര്‍ത്ഥന ..നന്മ നിറഞ്ഞ മറിയമേ സ്വസ്തി!കര്‍ത്താവ് നിന്നോട് കു‌ടെ! സ്ത്രികളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ ! നിന്റെ ഉദരഫലവും അനുഗ്രഹിതം! -ഈ വാക്കുകള്‍ എന്താണ് ? ദൈവത്തിന്‍റെ വചനമല്ലേ.വചനത്തെക്കുറിച്ച് എന്താണ് ഞാന്‍ പറഞ്ഞിരിക്കുന്നത്?വചനം നിങ്ങളെ വിശുദ്ധികരിക്കും...വചനം നിങ്ങളെ സ്വതന്ത്രരാക്കും...നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് നിന്നെ വിശുദ്ധികരിക്കാനും നിന്നെ സ്വതന്ത്രയക്കാനും കഴിയുമെന്ന് എന്തുകൊണ്ട് നീ വിശ്വാസിക്കുന്നില്ല? മാത്രമല്ല ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വ്വശക്തിയുമെടുത്ത്‌ എതിര്‍ക്കും കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണത് .ആ വാചനങ്ങള്‍ കേട്ടപ്പോഴാണ് സാത്താന്‍ പരാജയപ്പെട്ടുപോയത് .അതിനുവേണ്ടി ആമേന്‍ പറഞ്ഞ സ്ത്രീയുടെ നാമം ഉച്ചരിക്കനാണോ നിനക്ക് വിഷമം...? ഈ വചനങ്ങള്‍ കേട്ടപ്പോള്‍ നിന്റെ രക്ഷക്കുവേണ്ടി  ജീവിതം ദൈവത്തിനര്‍പ്പിച്ചു                     "ഇതാ കര്‍ത്താവിന്റെ ദാസി" എന്നുരിവിട്ട മറിയത്തെ  വിളിച്ചപേക്ഷിക്കാനാണോ നിനക്ക് വിഷമം...? 

കുഞ്ഞേ അതിപുരാതനകുടുംബങ്ങളൊക്കെയും ഭക്ത്യാദരപൂര്‍വ്വം പരിശുദ്ധ ജപമാലചൊല്ലികൊണ്ടാണ് വിശുദ്ധ ജീവിതം നയിച്ചിരുന്നത് .ആകയാല്‍ നീയും ജപമാലയിലെ മുത്തുകള്‍ ഒരിക്കലും താഴെ വയ്‌ക്കരുത്; നിരന്തം നീ അത് ചൊല്ലികൊണ്ട്‌,ദൈവവചനങ്ങള്‍ ധ്യാനിച്ച് വിശുദ്ധികരിക്കപ്പെടുക ,പരിശുദ്ധത്മാവ് ഈ ഭുമിയില്‍ വന്നു എലിസബത്തിനെ അഭിഷേകം ചെയ്യുന്നതായി ലുക്കായുടെ സുവിശേഷം (ലുക്കാ 1,42) അദ്ധ്യായത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്ത്‌ ആദ്യം പറയുന്ന വാക്കുകള്‍ എന്താണ്? മറിയമേ നീ സ്ത്രികളില്‍ അനുഗ്രഹിതയാണ്; എന്‍റെ കര്‍ത്താവിന്റെ അമ്മ എന്‍റെ അടുത്തുവരാനുള്ള ഭാഗ്യം എനിക്ക് എങ്ങനെയുണ്ടായി...!

                                                                     
കുഞ്ഞേ, പരിശുദ്ധ അമ്മ നിന്റെ അടുത്ത് വരുന്നത് മഹാഭാഗ്യമാണെന്ന ബോധ്യം നിനക്കുണ്ടാവണമെങ്ങില്‍ , നിന്റെയുള്ളില്‍ പരിശുദ്ധാത്മാവുണ്ടായിരിക്കണം...!ഇല്ലങ്കില്‍ നിനക്കതു മനസ്സിലാവില്ല .അത് വിവരിക്കാനാവാത്ത വിധം മഹത്തായ ഭാഗ്യമാണെന്നറിയുക. പരിശുദ്ധാത്മാവ് ആദ്യം മഹത്വപ്പെടുതുന്നത് പരി.അമ്മയെയാണ് .അതുകൊണ്ട് നിയും.എന്‍റെ അമ്മയെ സ്നേഹിക്കുകയും ആദരിക്കുകയും.ജപമാലയില്‍ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക  
എന്‍റെ അമ്മ അമലോത്ഭവയും നിത്യ കന്യകയുമാണ് ...!



 

ഫാത്തിമ മാതവിന്‍ അത്ഭുതം ( മൂവി)



The Miracle of Our Lady Fatima - complete movie part -1
The Miracle of Our Lady Fatima - complete movie part -2
The Miracle of Our Lady Fatima - complete movie - part 3
The Miracle of Our Lady Fatima - complete movie part -4
The Miracle of Our Lady Fatima - complete movie part - 5
The Miracle of Our Lady Fatima - complete movie part -6
The Miracle of Our Lady Fatima - complete movie part -7
The Miracle of Our Lady Fatima - complete movie part -8
The Miracle of Our Lady Fatima - complete movie part -9
The Miracle of Our Lady Fatima - complete movie part -10
The Miracle of Our Lady Fatima - complete movie part -11
The Miracle of Our Lady Fatima - complete movie part -12

Friday, September 14, 2012

ലാറ്റിന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന


PART - I
                                 
PART - II
                             
PART - III
                             
PART - IV
                            
PART - V


ജപമാല




PART 1

 

PART 2

PART 3

ആരാധന



ADORATION PART 1
 

ADORATION PART 2

ADORATION PART 3

ADORATION PART 4

നിത്യസഹായ മാതാവിന്റെ നൊവേന


പ്രാരംഭ ഗാനം

നിത്യസഹായ നാഥേ,
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായ് നീ
പ്രാര്‍ത്ഥിക്ക സ്നേഹനാഥേ!

നെടുവീര്‍പ്പും കണ്ണീരുമായ്
ആയിരമായിരങ്ങള്‍
അവിടുത്തെ തിരുമുന്‍പിലായ്
വന്നിതാ നിന്നീടുന്നു

ഇടറുന്ന ജീവിതത്താല്‍
വലയുന്നോരേഴകളെ,
നിന്‍പുത്രനീശോയിങ്കല്‍
ചേര്‍ക്കണേ പ്രാര്‍ത്ഥനയാല്‍

പ്രാരംഭ പ്രാര്‍ത്ഥന

കാര്‍മ്മി: അമലമനോഹരിയും ആലംബഹീനരുടെ പ്രതീക്ഷയും അത്ഭുതപ്രവര്‍ത്തകയും സ്വര്‍ഗ്ഗീയ ദാനങ്ങളുടെ നിദാനവുമായ പരിശുദ്ധ കന്യകാ മറിയമേ, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
സമൂ: നിത്യസഹായ മാതാവേ / ഞങ്ങള്‍ ഇതാ അങ്ങയില്‍ ശരണപ്പെട്ട് / അങ്ങേ സങ്കേതത്തില്‍ അഭയം പ്രാപിക്കുന്നു. / പാപികളായ ഞങ്ങളോട് കരുണയുണ്ടാകണമേ. / ഞങ്ങളുടെ കുറ്റങ്ങളും കുറവുകളും കണക്കിലെടുക്കാതെ / ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. / നിത്യസഹായ മാതാവേ, / ഞങ്ങളങ്ങയെ സ്നേഹിക്കുന്നു. / ഞങ്ങളുടെ അഭയസ്ഥാനവും പ്രതീക്ഷയും നിത്യസഹായവും / അങ്ങാകുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. / മാതാവേ, അങ്ങേയ്ക്കും / അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കര്‍ത്താവുമായ / ഈശോയ്‌ക്കുമെതിരായി / ഇനിയൊരു പാപവും ചെയ്യാതെ / മരണപര്യന്തം വ്യാപരിക്കാമെന്നു / ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
കാര്‍മ്മി: ഏറ്റവും പരിശുദ്ധയും അമലോത്ഭവയും ദൈവത്തിന് ഏറ്റം സംപ്രീതയുമായ നിത്യസഹായമാതാവേ, ഞങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ട ദൈവാനുഗ്രഹങ്ങള്‍ അങ്ങേ പ്രാര്‍ത്ഥനാ സഹായം വഴി സമൃദ്ധമായി ലഭിക്കുവാന്‍ ഇടയാക്കണമേ.
സമൂ: പാപത്തില്‍ നിന്നും / പാപസാഹചര്യങ്ങളില്‍ നിന്നും അകന്ന് / അന്തസിനടുത്ത കടമകള്‍ നിര്‍വ്വഹിച്ച് / സത്യവും നീതിയും പാലിച്ച് / ദൈവസ്നേഹത്തില്‍ വളര്‍ന്ന് / നല്ല പ്രായത്തോളം പുണ്യജീവിതം നയിച്ച് / നന്‍മരണം പ്രാപിച്ച് സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുന്നതിന് ഞങ്ങള്‍ക്ക് ഇടയാക്കണമേ.
കാര്‍മ്മി: നിത്യസഹായ മാതാവേ,
സമൂ: ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

സമൂഹപ്രാര്‍ത്ഥന

കാര്‍മ്മി: കാരുണ്യവാനായ ഈശോയേ, അങ്ങേ വത്സലമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനും, ഞങ്ങളോരോരുത്തര്‍ക്കും നിത്യം സഹായമായിരുക്കുന്ന മാതാവിനെ വണങ്ങുന്നതിനുമായി സമ്മേളിച്ചിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. മാതാവു വഴിയായുള്ള ഞങ്ങളുടെ അപേക്ഷകള്‍ കൈക്കൊണ്ട് ഞങ്ങളെ രക്ഷിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: നിത്യസഹായ മാതാവേ, / ഞങ്ങളുടെ അമ്മേ, / അങ്ങേ മക്കളായ ഞങ്ങള്‍ / അങ്ങേ സന്നിധിയില്‍ അണയുന്നു. / ഭക്തിപൂര്‍വ്വം അങ്ങയെ വണങ്ങുന്നു. / ഏറ്റം ദയയുള്ള മാതാവേ, / അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളെ സഹായിക്കണമേ. / ഞങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കുന്നതിനും / പാപസാഹചര്യങ്ങളില്‍ നിന്നകന്ന് / പുണ്യജീവിതം നയിക്കുന്നതിനും / നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗാനന്ദം അനുഭവിക്കുന്നതിനും / അമ്മേ, ഞങ്ങള്‍ക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
കാര്‍മ്മി: അടിയുറച്ച വിശ്വാസത്തോടും ആത്മാര്‍ത്ഥമായ സ്നേഹത്തോടും അത്യന്ത ശരണത്തോടുംകൂടി നമുക്ക് നിത്യസഹായനാഥയോടപേക്ഷിക്കാം.
സമൂ: ഓ! / നിത്യസഹായ മാതാവേ, / അങ്ങേ വത്സലമക്കളായ ഞങ്ങളുടെ അപേക്ഷ / അങ്ങ് സ്വീകരിക്കണമേ. / നിരവധി ക്ളേശങ്ങളാലും / പലവിധ രോഗങ്ങളാലും / വലയുന്ന ഞങ്ങളെ അങ്ങ് കാത്തുകൊള്ളണമേ. / ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ക്ളേശങ്ങള്‍ / സന്തോഷത്തോടെ സഹിക്കുവാനുള്ള / ശക്തി ലഭിക്കുന്നതിന് ഇടയാക്കണമേ. / രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും / ഞങ്ങള്‍ ഓരോരുത്തരേയും അങ്ങേ മാദ്ധ്യസ്ഥശക്തിയാല്‍ / കാത്തുകൊള്ളണമേ. / ഉണ്ണിഇശോയെ കാത്തു പരിപാലിച്ചതുപോലെ / അമ്മേ, ഞങ്ങള്‍ ഓരോരുത്തരേയും കാത്തു പരിപാലിക്കണമേ. / അഹങ്കാരം, അസൂയ, വഞ്ചന, വൈരാഗ്യം, ദുഷ്ടത, ചതി, പ്രതികാരം / ഇവ ഞങ്ങളില്‍ നിന്നും തുടച്ചുനീക്കണമേ. / ഞങ്ങള്‍ പരസ്പര സ്നേഹത്തിലും കൂട്ടായ്‌മയിലും / വര്‍ത്തിക്കുവാന്‍ വേണ്ട അനുഗ്രഹം / അമ്മേ, അങ്ങേ തിരുക്കുമാരനില്‍ നിന്നും ലഭിക്കുന്നതിനു / ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

അര്‍ത്ഥനകള്‍

കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഭക്തിയോടും വിശ്വാസത്തോടും കൂടി സകല നന്‍മസ്വരൂപിയായിരിക്കുന്ന നമ്മുടെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിക്കുന്ന ഞങ്ങളോരോരുത്തരെയും, ഞങ്ങളുടെ കുടുംബാംഗങ്ങള്‍ , സംബന്ധക്കാര്‍ , ഉപകാരികള്‍ ഇവരെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരേയും സകലവിധ ആപത്തുകളില്‍ നിന്നും പൈശാചിക പ്രലോഭനങ്ങളില്‍ നിന്നും കാത്തു പരിപാലിക്കണമെന്നു കര്‍ത്താവേ ഞങ്ങള്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ലോകത്തുടനീളം യുദ്ധങ്ങള്‍ ഒഴിവായി, സമാധാനം നിലനില്‍ക്കുവാനും പഞ്ഞം, പട, വസന്ത ഇവ നീങ്ങി സ്നേഹത്തിലും കൂട്ടായ്മയിലും എല്ലാവരും വര്‍ത്തിക്കുവാനും ഇടവരുത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: കാരുണ്യവാനും ആശ്വാസദായകനുമായ കര്‍ത്താവേ, നിത്യസഹായമാതാവു വഴിയായി അങ്ങയോടു പ്രാര്‍ത്ഥിക്കുന്ന, ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: ഞങ്ങളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞു പോയ എല്ലാ വിശ്വാസികള്‍ക്കും നിത്യാശ്വാസം പ്രദാനം ചെയ്യണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
കാര്‍മ്മി: കൈകള്‍ കൂപ്പി നിശ്ശബ്ദരായി ഓരോരുത്തരുടെയും ആവശ്യങ്ങളും നിത്യസഹായമാതാവു വഴി നമ്മുടെ കര്‍ത്താവിനു സമര്‍പ്പിക്കാം.
(രണ്ടു മിനിറ്റ് മൗനപ്രാര്‍ത്ഥന)

കൃതജ്ഞതാ സമര്‍പ്പണം

കാര്‍മ്മി: ഈ നൊവേന വഴി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സാധിച്ചു തന്ന് ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ, അങ്ങേയ്‌ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: പരിശുദ്ധാത്മാവു വഴി പ്രസാദവരത്തിന്റെ നീര്‍ച്ചാലുകള്‍ ഞങ്ങളിലേയ്ക്കു പ്രവഹിച്ച് ഞങ്ങള്‍ ആദ്ധ്യാത്മികമായി നവജീവന്‍ പ്രാപിക്കുന്നതിനെയോര്‍ത്ത് കര്‍ത്താവേ അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും നിരന്തരം ഞങ്ങളെ കാത്തുപരിപാലിക്കുന്ന പരമകാരുണികനായ കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: ഹൃദയകാഠിന്യവും അഹങ്കാരവും മൂലം ഞങ്ങള്‍ അങ്ങേയ്ക്കെതിരായി ചെയ്യുന്ന പാപങ്ങളും നന്ദികേടുകളും ക്ഷമിച്ച് നിത്യം ഞങ്ങളെ അനുഗ്രഹിക്കുന്ന കര്‍ത്താവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
സമൂ: കര്‍ത്താവേ, നിത്യസഹായമാതാവു വഴി അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.
കാര്‍മ്മി: നമുക്കു വേണ്ടി സദാ ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥം അപേക്ഷിക്കുന്ന നിത്യസഹായമാതാവിന് നമുക്ക് കൃതജ്ഞത സമര്‍പ്പിക്കാം.
സമൂ: ഓ, നിത്യസഹായനാഥേ, ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത സമര്‍പ്പിക്കുന്നു.

ഗാനം

മറിയമേ അമ്മേ, സ്വര്‍ഗ്ഗത്തില്‍ നിന്നാ
നേത്രങ്ങള്‍ കൊണ്ടു നോക്കുക
നിന്‍ പാദേ ഇതാ നിന്‍ മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ, കാണുക

മാധുര്യമേറും നിന്‍ നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങള്‍ കൊണ്ടു
നോക്കുക മക്കള്‍ ഞങ്ങളെ

(വിശുദ്ധ ഗ്രന്ഥ പാരായണവും പ്രസംഗവും ഈ സമയത്തു നടത്താവുന്നതാണു്)

രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥന

കാര്‍മ്മി: നമുക്ക് കൈകള്‍ കൂപ്പി ഭക്തിപൂര്‍വ്വം കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം
            കര്‍ത്താവേ, ശാരീരിക രോഗങ്ങളാലും മാനസിക ക്ളേശങ്ങളാലും പീഡയനുഭവിക്കുന്ന അങ്ങേ വത്സലതനയരെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ. അങ്ങയുടെ മൗതിക ശരീരത്തിലെ അവയവങ്ങളായ ഞങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ.
സമൂ: കര്‍ത്താവേ, പാപികളെങ്കിലും അങ്ങേ മക്കളായ / ഞങ്ങളുടെ രോഗങ്ങള്‍ നീക്കി ഞങ്ങളെ ആരോഗ്യമുള്ളവരാക്കണമേ / ആരോഗ്യമുള്ളവരായി ദീര്‍ഘകാലം / അങ്ങേ കല്പന പാലിച്ച് മാതൃകാപരമായ ജീവിതം നയിച്ച് / ഭാഗ്യമരണം പ്രാപിച്ച് മോക്ഷാനന്ദ ഭാഗ്യം അനുഭവിക്കുവാന്‍ / ഞങ്ങള്‍ ഓരോരുത്തരെയും അനുഗ്രഹിക്കണമെന്ന് / ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

മാതാവിന് പ്രകീര്‍ത്തനം

കാര്‍മ്മി: ഇവിടെ സന്നിഹിതരായിരിക്കുന്ന നമുക്കൊരുമിച്ച് ഏകസ്വരത്തില്‍ മാതാവിനെ പ്രകീര്‍ത്തിക്കുകയും അമ്മയുടെ പ്രത്യേക സംരക്ഷണയ്ക്കായി നമ്മെ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യാം.
സമൂ: നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ / സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു / അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ / അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി / ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും / തമ്പുരാനോട് അപേക്ഷിക്കണമേ.
കാര്‍മ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍,
സമൂ: സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കാര്‍മ്മി: നിത്യസഹായ മാതാവേ, ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നിത്യം പ്രാര്‍ത്ഥിക്കണമേ.
സമൂ: ആമ്മേന്‍.

സമാപന പ്രാര്‍ത്ഥന

കാര്‍മ്മി: മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോയുടെ മാതാവാകുവാന്‍ കന്യാത്വത്തിനു ഭംഗം വരാതെ, ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയമേ, അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. രക്ഷണീയ കര്‍മ്മത്തിനു പൂര്‍ണ്ണമായി സഹകരിച്ച് സഹരക്ഷക എന്ന സ്ഥാനം അലങ്കരിക്കുന്ന മാതാവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. സ്വര്‍ഗ്ഗാരോപണം ചെയ്ത് സ്വര്‍‌ല്ലോകറാണിയായി വാഴുന്ന അമ്മേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. നിത്യസഹായ മാതാവേ, ഞങ്ങള്‍ അങ്ങില്‍ ശരണപ്പെട്ട് അഭയം തേടുന്നു. പാപികളായ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ച് ഞങ്ങളെ സഹായിക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യം (...) സാധിച്ചു തന്നു ഞങ്ങളെ രക്ഷിക്കണമെന്ന് കരുണയുള്ള നിത്യസഹായ മാതാവേ, ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂ: ആമ്മേന്‍

കരുണയുടെ ജപമാല

(ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി:)

1 സ്വര്‍ഗ്ഗ.
1 നന്മ നിറഞ്ഞ
1 വിശ്വാസപ്രമാണം

വലിയ മണികളില്‍

നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ചെറിയ മണികളില്‍

ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

ഓരോ ദശകവും കഴിഞ്ഞ്

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

(ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)

ത്രിത്വസ്തുതി


പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി.
ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേന്‍

കുരിശടയാളം


ചെറുത്: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.

വലുത്: വിശുദ്ധ കുരിശിന്റെ അടയാളത്താലെ, ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് , ഞങ്ങളെ രക്ഷിയ്ക്കുക, ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.

ത്രേസ്യാമ്മ യാത്രയായി; അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ട്


മസ്തിഷ്‌കമരണം സംഭവിച്ച വീട്ടമ്മയുടെ നന്മനിറഞ്ഞ മനസ്സ് അഞ്ചുപേര്‍ക്ക് പുതുജീവനേകി.
കറുകുറ്റി കുടിയിരിക്കല്‍ വീട്ടില്‍ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (65)യുടെ അവയവങ്ങളാണ് ദാനംചെയ്തത്. അധികരക്തസമ്മര്‍ദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ത്രേസ്യാമ്മയുടെ മരണം. കണ്ണുകളും കരളും വൃക്കയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനംചെയ്യണമെന്ന് നേരത്തെതന്നെ ത്രേസ്യാമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. വൃക്കകള്‍ കോഴിക്കോട് മിംസ് ആസ്പത്രിയിലെ രണ്ട് രോഗികള്‍ക്കും കണ്ണുകളും കരളും അമൃത ആസ്പത്രിയിലെ മൂന്ന് രോഗികള്‍ക്കും നല്‍കുകയാണ് ചെയ്തത്.