കുര്‍ബാന സമയം


Showing posts with label ത്രേസ്യാമ്മ യാത്രയായി; അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ട്. Show all posts
Showing posts with label ത്രേസ്യാമ്മ യാത്രയായി; അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ട്. Show all posts

Friday, September 14, 2012

ത്രേസ്യാമ്മ യാത്രയായി; അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ട്


മസ്തിഷ്‌കമരണം സംഭവിച്ച വീട്ടമ്മയുടെ നന്മനിറഞ്ഞ മനസ്സ് അഞ്ചുപേര്‍ക്ക് പുതുജീവനേകി.
കറുകുറ്റി കുടിയിരിക്കല്‍ വീട്ടില്‍ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (65)യുടെ അവയവങ്ങളാണ് ദാനംചെയ്തത്. അധികരക്തസമ്മര്‍ദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ത്രേസ്യാമ്മയുടെ മരണം. കണ്ണുകളും കരളും വൃക്കയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനംചെയ്യണമെന്ന് നേരത്തെതന്നെ ത്രേസ്യാമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. വൃക്കകള്‍ കോഴിക്കോട് മിംസ് ആസ്പത്രിയിലെ രണ്ട് രോഗികള്‍ക്കും കണ്ണുകളും കരളും അമൃത ആസ്പത്രിയിലെ മൂന്ന് രോഗികള്‍ക്കും നല്‍കുകയാണ് ചെയ്തത്.