കുര്‍ബാന സമയം


Thursday, September 27, 2012

കുമ്പസാരത്തെക്കുറിച്ച്


കര്‍ത്താവേ,അങ്ങനെയെങ്ങില്‍ കുമ്പസാരത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?      
കുഞ്ഞേ,കുമ്പസാരിക്കാന്‍ നിനക്കെന്താണിത്ര വിഷമം...? നേരിട്ട് ദൈവത്തോട് പറഞ്ഞാല്‍ പോരെ എന്ന് നീ അഹങ്കാരത്തോടെ ചോദിക്കുന്നു .ദൈവത്തിനു മുമ്പില്‍ നേരെ ചെന്ന് നില്ക്കാന്‍ മാത്രം നിനക്കെന്തു യോഗ്യതയാണ്ള്ളത്? എന്‍റെ ദയയാല്‍ ഞാന്‍ നിന്നോട് കരുണ കാണിച്ചു. ആ കരുണയെ നീ മുതലെടുക്കുകയാണോ? അഹങ്കാരത്തോടെ സംസാരിക്കുന്നുവോ നീ ? ദൈവത്തിനു നേരെ വരാന്‍ യോഗ്യതയില്ലന്നു ആ ശതാധിപന്‍ പറഞ്ഞത് നീ ഓര്‍മ്മിക്കുക .അവനെ ഞാന്‍ അനുഗ്രഹിച്ചിട്ടാണ് പറഞ്ഞയച്ചത് .നീ ആദ്യമേ ഒരു കാര്യം മനസിലാക്കുക - നീ ആരാണെന്നും ഞാന്‍ ആരാണെന്നും നീ എന്‍റെ അടുക്കലേക്കു വരണമെന്ന് ആഗ്രഹിക്കുന്നതിനും മുമ്പേ .ഞാന്‍ നിന്റെ അടുത്തേക്ക് വരും .അതിനു നിന്റെയുള്ളില്‍ അഹങ്കാരം പാടില്ല .നീ എളിമപ്പെടണം . അന്നൊരിക്കല്‍ ഒരു  ചുങ്കക്കാരനും ഫരിസേയനും എന്റെയടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോള്‍ ചുങ്കക്കാരന്‍ എങ്ങനെയാണു നീതികരിക്കപ്പെട്ടവനായി മടങ്ങിപ്പോയത് ? 
ചുങ്കക്കാരന്‍ എന്‍റെ നേരെ നോക്കാന്‍ പോലും മടിച്ചു .എന്നിട്ടും അവന്‍ നിതീകരിക്കപ്പെട്ടവനായി മടങ്ങിയെന്നു ലുക്കായുടെ സുവിശേഷം (18,9/14) സാക്ഷ്യപ്പെടുത്തുന്നു. മറ്റെയാള്‍ കള്ളമൊന്നും പറഞ്ഞില്ല .എങ്കിലും എനിക്ക് നീതീകരിക്കാന്‍  തോന്നിയത് എന്നെ സമീപിക്കാത്തവനെയാണ് നേരിട്ട് ദൈവത്തെ സമീപിക്കാതെ ,എന്‍റെ അഭിഷിക്ത ദൂതനായ പുരോഹിതനിലുടെ കുമ്പസാരം എന്നാ കുദാശ വഴി എന്നോട് സമീപിക്കുന്നവരെ എത്രയോ അധികമായി ഞാന്‍ അനുഗ്രഹിക്കും ...! 

No comments:

Post a Comment

Note: Only a member of this blog may post a comment.