BUILT IN AD300. CONSIDERD TO BE THE FIRST CHURCH BUILT BY CHRISTIANS IN THE REGION.HISTORICAL WRITINGS SHOWS IT IS ALMOST THE SAME TIME WHEN ST. THOMAS VISITED INDIA AND BUILT 7 CHURCHS IN KERALA.THE REGION IS PROMINENT WITH EARLY CHRISTIANITY IN INDIA.
Wednesday, August 22, 2012
Saturday, August 18, 2012
ഇടവകകള്‍ക്കുള്ള കെസിബിസി നിര്‍ദ്ദേശങ്ങള്‍ 2012 - 2013
1. 2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെ സാര്‍വത്രികസഭ ആചരിക്കുന്ന വിശ്വാസവര്‍ഷം കേരള ത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോമലങ്കര സഭകളിലെ എല്ലാ ഇടവകകളിലും സമുചിതമായി ആചരിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുകയും അതിനായി പ്രത്യേക സമിതി രൂപീകരിച്ച് അവ നടപ്പിലാക്കുകയും വേണം.
2. വിശ്വാസം പരിപോഷിപ്പിക്കാനും പ്രഖ്യാപിക്കാനുമുള്ള അവസരമായി വിശ്വാസവര്‍ഷത്തെ കാണണം. വിശ്വാസവര്‍ഷത്തിന്റെ തയ്യാറെടുപ്പെന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ പ്രസിദ്ധീകരിച്ച വിശ്വാസത്തിന്റെ വാതില്‍ (പോര്‍ത്താ ഫീദേയി) എന്ന അപ്പസ്തോലിക എഴുത്ത് വിശ്വാസികളെ പഠിപ്പി ക്കണം. വിശ്വാസതിരുസംഘം വിശ്വാസവര്‍ഷാചരണത്തിന് നല്കിയിട്ടുള്ള നാല്പതിന കര്‍മ്മ പരിപാടി കളില്‍ സാധിക്കുന്നവ ഇടവകകളില്‍ നടപ്പാക്കണം.
3. വിശ്വാസവര്‍ഷത്തിന്റെ ആഘോഷപൂര്‍വ്വമായ ഉദ്ഘാടനവും സമാപനവും ഇടവകകളില്‍ ഉണ്ടായിരിക്കുന്നത് സമുചിതമായിരിക്കും. വിശ്വാസവര്‍ഷം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ദിവസങ്ങളില്‍ നമ്മുടെ കുടുംബങ്ങളില്‍ ഏറ്റവും ഉചിതമായ സമയത്ത് ദീപം കത്തിച്ച് കത്തോലിക്കാ വിശ്വാസപ്രമാണം ആഘോഷമായി ചൊല്ലേണ്ടതാണ്. ഓരോ മാസവും പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് അഭികാമ്യമായിരിക്കും. വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം സംവേദിക്കുന്ന പതാകയോ തത്തുല്യമായവയോ ദൈവാലയങ്ങളില്‍ സ്ഥാപിക്കണം. ഫ്ളക്സും തെര്‍മോക്കോളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
4. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണരേഖകള്‍, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, യുവജനമതബോധനഗ്രന്ഥം എന്നിവയിലെ ആശയങ്ങള്‍ സാധാരണ വിശ്വാസികളെ പഠിപ്പിക്കാന്‍ കര്‍മ്മപദ്ധതികള്‍ ഇടവകയില്‍ ആസൂത്രണം ചെയ്യണം. ഇവയുമായി ബന്ധപ്പെട്ട് ചര്‍ച്ചാക്ളാസ്സുകള്‍, സെമിനാറുകള്‍, സിംപോസിയങ്ങള്‍, ഡിബേറ്റുകള്‍, ലേഖനമത്സരങ്ങള്‍, ക്വിസ് കോമ്പറ്റീഷന്‍ എന്നിവ ഇടവകതലത്തില്‍ സംഘടിപ്പിക്കുന്നത് നല്ലതായിരിക്കും. ഇടവകയിലെ അല്മായസംഘടനാതലത്തിലും
മതബോധനമേഖലയിലും വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം എത്തണം. ഈ മേഖലകളെ നവീകരി ക്കാനുള്ള അവസരമായി വിശ്വാസവര്‍ഷാചരണത്തെ കാണണം.
5. സത്യവിശ്വാസം സംരക്ഷിക്കുന്നതിന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന്റെ വ്യാപനം പ്രോത്സാഹിപ്പിക്കപ്പെടണം. കുടുംബങ്ങളില്‍ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, യുവജന മതബോധനഗ്രന്ഥം എന്നിവ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കണം. സെക്ടുകളിലേക്കും മറ്റു അന്ധ വിശ്വാസങ്ങളിലേക്കും പോകാതെ നമ്മുടെ ജനങ്ങളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിലനിറുത്താനും ആഴപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. പോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിശ്വാസവര്‍ഷത്തില്‍ നടത്തണം. സാത്താന്‍ സേവപോലുള്ള ഭീകരമായ തിന്മയിലേക്ക് പോകുന്ന പ്രവണതകളെ തിരിച്ചറിയാനും അതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും വിശ്വാസവര്‍ഷത്തില്‍ സാധിക്കണം.
6. വിശ്വാസവര്‍ഷത്തില്‍ കുടുംബ ആധ്യാത്മികത പ്രോത്സാഹിപ്പിക്കപ്പെടണം. നമ്മുടെ എല്ലാ കുടുംബങ്ങളിലും കുടുംബപ്രാര്‍ത്ഥന ചൊല്ലുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്ക് വിശ്വാസവര്‍ഷം ഇടവകതലത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കണം. വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായി ജീവിക്കാന്‍ സഹായിക്കുന്ന ധ്യാനങ്ങളും പരിശീലനപരിപാടികളും ഇടവകയില്‍ നടത്തണം.
7. ഇടവക അജപാലനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിശ്വാസവര്‍ഷാചരണം സഹായിക്കണം. ഫുള്‍ടൈം പാരിഷ് മിനിസ്ട്രിയില്‍ ചില സിസ്റേഴ്സിനെയും അല്മായരെയും ഉള്‍പ്പെടുത്തണം. കുടുംബസന്ദര്‍ശനങ്ങള്‍ സജീവമാക്കാനും ദൈവവിളി പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമായി വിശ്വാസവര്‍ഷാചരണത്തെ കാണണം.
8. കേരളത്തിലെ കത്തോലിക്കാസഭയെക്കുറിച്ച് ആഴമാര്‍ന്ന അറിവ് നല്കാന്‍ വിശ്വാസവര്‍ഷം ഉപകരിക്കണം. സമൂഹത്തിന് സഭ നല്കിയതും നല്കികൊണ്ടിരിക്കുന്നതുമായ സേവനങ്ങളെക്കുറിച്ച് വിശ്വാസികള്‍ക്ക് അറിവ് പകര്‍ന്ന് നല്കണം. കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ടവരെയും ദൈവദാസരെയും കുറിച്ച് വിശ്വാസികളെ പഠിപ്പിക്കണം. അവരുടെ ജീവിതമാതൃകകള്‍ വിശ്വാസം ആഴപ്പെടുത്താന്‍ നമ്മെ സഹായിക്കുമല്ലോ.
9. ഇടവകതലത്തില്‍ അന്യമതസ്ഥരുമായും ഇതരക്രൈസ്തവ സഭകളുമായുള്ള സംഭാഷണവും ഒന്നിച്ചുള്ള പ്രവര്‍ത്തനവും കരുപിടിപ്പിക്കണം. ഇടവകയില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍, മതസൌഹാര്‍ദ്ദ സമിതികള്‍ എന്നിവ ആരംഭിക്കാന്‍ വിശ്വാസവര്‍ഷത്തില്‍ സാധിക്കണം.
10. ഇടവകതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി യത്നിക്കണം. മാലിന്യസംസ്കരണം, സൌരോര്‍ജ്ജ സ്രോതസുകളുടെ വ്യാപനം എന്നിവയില്‍ ഇടവകകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രപഞ്ചസംരക്ഷണം ദൈവവിശ്വാസത്തിന്റെ ഭാഗമായി കണ്ട് സത്യവിശ്വാസത്തെ കൂടുതല്‍ വ്യാപ്തിയില്‍ അവതരിപ്പിക്കാന്‍ വിശ്വാസവര്‍ഷത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
11. ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സജീവമാക്കാന്‍ വിശ്വാസവര്‍ഷം ഉപകരിക്കണം. എല്ലാ ഇടവകകളിലും മദ്യവിരുദ്ധസമിതികള്‍ രൂപീകരിക്കണം. മദ്യത്തിന് അടിമകളായിട്ടുള്ള മദ്യപാനരോഗികളെ ചികിത്സിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. വിശ്വാസവര്‍ഷത്തില്‍ ഇടവകയെ മദ്യവിമുക്ത ഇടവകയാക്കത്തക്കവിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. ഇത്തരം പ്രവര്‍ത്തന ങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തിന് സജീവസാക്ഷ്യം നല്കുന്ന സമൂഹമായി ഇടവകയെ മാറ്റുകയായിരിക്കണം ലക്ഷ്യം.
12. വിശ്വാസവര്‍ഷത്തില്‍ തീര്‍ത്ഥാടനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. തീര്‍ത്ഥാടനങ്ങള്‍ വിശ്വാസ പരിശീലനത്തിനുള്ള അവസരമാണ്. തീര്‍ത്ഥാടനങ്ങള്‍ക്ക് ക്രമീകൃതമായ കര്‍മ്മപദ്ധതികള്‍ ഉണ്ടാവുകയും കൂദാശകേന്ദ്രീകൃതമാവുകയും വേണം. പ്രത്യേകിച്ച് ഇടവകയിലെ സംഘടനകളെ പ്രാദേശിക തീര്‍ത്ഥാടനത്തിന് പ്രചോദിപ്പിക്കണം.
13. പാവപ്പെട്ടവരെ സഹായിക്കുന്ന മനഃസ്ഥിതി വിശ്വാസികളില്‍ വളര്‍ത്തണം. ധൂര്‍ത്ത്, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മയ്ക്കു വേണ്ടി സംഭാവന ചെയ്യാന്‍ വിശ്വാസികളെ പരിശീലിപ്പിക്കണം. സഭാ പ്രവര്‍ത്തനങ്ങള്‍ സ്വാശ്രയത്തിലെത്തുന്നതിന് വിശ്വാസികള്‍ സന്മനസ്സോടും ഉദാരതയോടുംകൂടെ സംഭാവനകള്‍ നല്കണം. അങ്ങനെ പങ്കുവെയ്ക്കലിന്റെ ജീവിതശൈലി രൂപപ്പെടുത്താന്‍ വിശ്വാസ വര്‍ഷാചരണം ഇടയാകണം.
14. ദാനമായി ലഭിച്ച കത്തോലിക്കാവിശ്വാസത്തിന് നന്ദി പറയാനും അതില്‍ അടിയുറച്ച് നിലനില്ക്കാനും അതിന് സജീവസാക്ഷ്യം നല്കാനും വിശ്വാസവര്‍ഷത്തിലെ വിവിധപരിപാടികളിലൂടെ ഇടവകകളില്‍ സാധിക്കട്ടെ.
ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
പ്രസിഡന്റ,് കെസിബിസി
ആര്‍ച്ചുബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍ ആര്‍ച്ചു ബിഷപ് തോമസ് മാര്‍ കൂറിലോസ്
വൈസ് പ്രസിഡന്റ്, കെസിബിസി സെക്രട്ടറി ജനറല്‍, കെസിബിസി
Friday, August 17, 2012
Wednesday, August 15, 2012
എത്രയും ദയ ഉള്ള മാതാവ്
എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താല്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. നെടുവീർപ്പെട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍
Ethrayum Dayayulla Maathaave! Ange sankethathil odivannu, ange sahaayam thedi, ange maathyastham apekshichavaril oruvane yenkkilum angu upekshichathaayi kettittilla, ennu angu orkanname.
Kanyakakallude raanjiyaaya kanyake, dayayulla maathaave, ee vishwaasathil dhairyappettu, ange thruppaadathinkal njan annayunu.
Neduveerppittu vilapichu kannuneer chinthi, paapiyaaya njan ange dayaadhikyathe kaathukondu, ange sannidhiyil nilkunnu. Avatharicha vachanathinte maathaave, ente apeksha upekshikaathe, dayaa poorvam kettarullename. Amen.
Labels:
എത്രയും ദയ ഉള്ള മാതാവ്
പരിശുദ്ധ രാജ്ഞി

സര്‍വ്വശക്തനും നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കുവാന്‍ പൂര്‍വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപെടൂവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്കു കല്പിച്ചു തന്നരുളേണമേ. ആമ്മേന്‍
Labels:
പരിശുദ്ധ രാജ്ഞി
ദൈവ മാതാവിന്‍റെ ലുത്തനിയ
- Karthaave Anugrahikkanname / Karthaave Anugrahikkanname
- Mishihaaye Anugrahikkanname / Mishihaaye Anugrahikkanname
- Karthaave Anugrahikkanname / Karthaave Anugrahikkanname
- Mishihaaye njangallude Praathana Kelkenname / Mishihaaye njangallude Praathana Kelkenname
- Mishihaaye njangallude Praathana Kaikollenname / Mishihaaye njangallude Praathana Kaikollenname
- Swargasthanaaya Pithaavaaya Daivame / Njangalle Anugrahikkanname
- Bhooloka rakshakanaaya Puthranaaya Daivame / Njangalle Anugrahikkanname
- Parshuddhaathmaavaaya Daivame / Njangalle Anugrahikkanname
- Ekadaivamaaya parishuddha thrithwame / Njangalle Anugrahikkanname
- Parishuddha Marriyame / Njangalkku vendi apekshikanname
- Thamburaante punnya jananee / -do-
- Kanyakakalkku makudamaaya nirmmala kanyake / -do-
- Mishihaayude maathaave / -do-
- Daiva vara prasaadathinte Maathaave / -do-
- Athyantha virakthiyulla Maathaave/ -do-
- Karrayata kanyakayaayirikkunna Maathaave/ -do-
- Kanyaavruthathinu bhangam varaatha Maathaave/ -do-
- Snehathinu paathramaayirikkunna Maathaave/ -do-
- Athbhuthathinu vishayamaayirikkunna Maathaave/ -do-
- Salbuddhiyude Maathaave / -do-
- Srishtaavinte Maathaave/ -do-
- Rakshakante Maathaave / -do-
- Viveka aishwaryamulla kanyake / -do-
- Vanakkathinu ettam yogyayaaya kanyake / -do-
- Sthuthikku yogyayaaya kanyake / -do-
- Vallabhamulla kanyake / -do-
- Kanivulla kanyake / -do-
- Vishwasthayaayirikkunna kanyake / -do-
- Neethiyude darppaname / -do-
- Bodha njaanathinte simhaasaname / -do-
- Njangallude thellivinte kaaraname / -do-
- Aathmanjaana pooritha paathrame / -do-
- Bahumaanathinte pathrame / -do-
- Athbhuthakaramaaya bhakthiyude paathrame / -do-
- Daiva rahasyam nirranjirikkunna rosaapushpame / -do-
- Daveedinte kottaye / -do-
- Nirmmala dantham kondulla kottaye / -do-
- Swarnnaalayame / -do-
- Vaagdaanathinte pettakame / -do-
- Aakaasha mokshathinte vaathile / -do-
- Ushakaalathinte nakshathrame / -do-
- Rogikallude aarogyame / -do-
- Paapikallude sankethame / -do-
- Vyaakulanmaarude aashwaasame / -do-
- Kristhyaanikallude sahaayame / -do-
- Maalaakhamaarude raajnee / -do-
- Baavaanmaarude raanjee / -do-
- Deerkha darshikallude raajnee / -do-
- Shleehanmaarude raajnee / -do-
- Veda saakshikallude raajnee / -do-
- Vandhakanmaarude raajnee / -do-
- Kanyakakallude raajnee / -do-
- Sakala punyavaanmaarydeyum raajnee / -do-
- Amalothbhavayaayirikkunna raajnee / -do-
- Swargaaropithayaaya raajnee / -do-
- Parishuddha japamaalayude raajnee / -do-
- Karmmala sabhayude alankaarammayirikkunna raajnee / -do-
- Samaadhaanathinte raajnee / -do-
- Bhooloka paapangalle neekkunna daiva chemmariyaattinkuttee – Karthaave, njangallude paapam porrukenname
- Bhooloka paapangalle neekkunna daiva chemmariyaattinkuttee – Karthaave, njangallude praarthana kelkenname
- Bhooloka paapangalle neekkunna daiva chemmariyaattinkuttee – Karthaave, njangalle anugrahikkenname
Sarveshawarante punya poornayaya maathaave! Ithaa, njangal ninnil abhayam thedunnu. Njangallude aavashya nerathu njangallude apekshakal upekshikkaruthe. Bhaagyavathiyum anugraheethayumaaya kanyakaa maathaave, sakala aapathukallil ninnum eppozhum njangalle kaathukollename. Amen.
Eesho mishihaayude vaagdaanangalku njangal yogyaraakuvan,
Sarveswarante parushuddha daiva maathaave, njangalkuvendi apekshikkename.
Eesho mishihaayude vaagdaanangalku njangal yogyaraakuvan,
Sarveswarante parushuddha daiva maathaave, njangalkuvendi apekshikkename.
Labels:
ദൈവ മാതാവിന്‍റെ ലുത്തനിയ
നന്മ നിറഞ്ഞ മറിയം
നന്മ നിറഞ്ഞ മറിയമ്മേ, സ്വസ്തി. കര്‍ത്താവ് അങ്ങയോടു കൂടെ, സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്ക പെട്ടവള്‍ ആകുന്നു. അങ്ങയുടെ ഉധരതിന്‍ ഭലമായ ഈശോ അനുഗ്രഹക്കിപെട്ടവാന്‍ ആകുന്നു . പരിശുദ്ധ മറിയമേ , തമ്പുരാന്റെ അമ്മെ , പാപികളായ ഞങ്ങള്‍ക്ക് വേണ്ടി , എപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേഷികണമേ . അമേന്‍
Nanma Niranja Mariyamme, Swasthi.Karthaavu Angayodu koode,Sthreekalil Angu Anugrahikka pettaval aakunu.Angayude Udharathin Bhalamaaya Eesho Anugrahakkipettavan aakunu.Parishudha Mariyame, Thamburante Amme,Papikalaaya Njangalkku Vendi,Epozhum Njangalude Marana Samayathum Thamburanodu Apeshikaname.Amen
Labels:
നന്മ നിറഞ്ഞ മറിയം
സ്വര്‍ഗ്ഗസ്ഥനായ നങ്ങളുടെ പിതാവേ
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആകണമേ. അനന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരണമേ, ഞങ്ങളോട് തെറ്റ് ചെയ്യുനവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്ന പോലെ ഞങ്ങളോടും ക്ഷമിക്കണേ, ഞങ്ങളെ പ്രലോബാനത്തില്‍ ഉള്ള്പെടുതരുതെ, തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അമേന്‍
Swargasthanaaya Njangalude Pithaave,Angayude Naamam Poojitham Aakaname,Angayude Rajyam Varaname,Angayude Thirumanasu Swargathile pole Bhoomiyilum Aakaname.Anannu Vendunha Aahaaram Innu Njangalkku Tharaname,Njangalodu Thettu Cheyyunavarodu Njangal Shemichirikunathu Pole Njangalodum Shemikkaname,Njangale Pralobanathil Ullpedutharuthe,Thinmayil Ninnum Njangale Rakshikkaname.Amen
വിശ്വാസ പ്രമാണം
സര്‍വശക്തനായ പിതാവും , ആകാശത്തിന്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു . അവിടുത്തെ ഏകപുത്രനും , ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈ പുത്രന്‍ പരിശുധാത്മാവിനാല്‍ ഗര്ഭസ്ഥനായി, കന്യകാ മറിയത്തില്‍ നിന്ന് പിറന്നു . പന്തിയോസ് പിലാത്തോസിന്റെ കാലത്ത് പീടകള്‍ സഹിച്ചു , കുരിശില്‍ തരക്കപ്പെട്ടു, മരിച്ചു , അടക്കപ്പെട്ടു , പാതാളങ്ങളില്‍ ഇറങ്ങി . മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തു. സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി . സര്‍വശക്തിയുള്ള പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു . അവിടുന്നെ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു . പരിശുധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു . വിശുദ്ധ കത്തോലിക്കാ സഭയിലും , പുണ്യവാന്മാരുടെ ഐക്ക്യത്തിലും, പാപങ്ങളുടെ മോചനത്തിലും , ശരീരത്തിന്റെ ഉയിര്‍പ്പിലും , നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു ആമേന്‍ .
- Sarvashakthanaaya pithaavum, aakaashathinteyum bhoomiyudeyum Srushtaavumaaya eka daivatthil njan vishwasikkunnu.
- Aviduthe ekaputhranum, njangalude karthaavumaaya eesho mishihaayilum njan vishvasikkunnu.
- Ee puthran parisudhaathmaavinaal garbhasthanaayi, kanyakaa mariyatthil ninnu pirannu.
- Panthiyos Pilaathosinte kaalathu peedakal sahichu, kurishil tharakkappettu, marichu, adakkappettu, paathaalangalil irangi.
- Marichavarude idayil ninnum moonnaam naal uyarthu.
- Swargathilekku ezhunnalli. Sarvashakthiyulla Pithavinte valathu bhaagathu irikkunnu.
- Avidunne jeevikkunnavareyum marichavareyum vidhikkuvaan varumennum njan viswasikkunnu.
- Parishudhaathmaavilum njan vishwasikkunnu.
- Vishudha katholikkaa sabhayilum, punyavaanmaarude aikkyathilum,
- Paapangalude mochanatthilum,
- Shareeratthinte uyirppilum,
- Nithyamaaya jeevithatthilum njan viswasikkunnu. Aamen.
Labels:
വിശ്വാസ പ്രമാണം
Tuesday, August 14, 2012
Sunday, August 12, 2012
ഓശാന ഞായര്‍ (Plam Sunday)
“Behold, your king is coming to you,
Mounted humbly upon an ass (and)
upon a colt, the foal of an ass” (Mt 21:5).
Mounted humbly upon an ass (and)
upon a colt, the foal of an ass” (Mt 21:5).
Palm Sunday (Oshana njayar) is celebrated in preparation to the great week of Jesus’ suffering, death, and resurrection for the salvation of the humankind. On Palm Sunday Christians remember Jesus’ triumphant entry into the city of Jerusalem as the promised Messiah. Jesus, however, is not coming as a warrior king on horseback, but as a king of peace riding on a donkey, as was the custom and entering Jerusalem (the city of peace). But the event is followed not by peace, but violence in which Jesus is arrested, condemned to death and crucified. Jesus endured all suffering and death in order to be victorious over all suffering and death. He defeated death and was raised to new life, marking the establishment of the Kingdom of peace. The peace promised at this birth is finally established at his resurrection.
The Gospel (Mt 20:29-21:22) unambiguously tells us that Jesus is the messiah, king whom the Jews expected and that he is at the door of the holy city. Contrary to all human imaginations this king comes not like any earthly king or as a conqueror, but comes as a humble person on a donkey. He is not to be misunderstood as a political liberator or conquering hero as some zealots expected at that time. His kingdom or reign is not territorial, based on population, wealth or military and missiles. It is and it ever remains as one of fraternity, peace, joy, reconciliation and life.
It tells us something about the way Jesus the king brings salvation and wholeness to the world. He comes as the suffering servant; he enters into city in the majesty of a king to die as a criminal and then to rise up again as the lord of death and life. Christians today work for the coming of this kingdom among us and pray for its coming as Jesus himself has taught us to pray: “Thy kingdom com!” St. Paul describes this best: “For the kingdom of God is not food and drink but righteousness and peace and joy in the Holy Spirit” (Rom 14:17).
The people of Jerusalem gave a rousing welcome to Jesus: some spread their garments upon the road and some spread branches from the trees (Jn 12:13) and some scattered palm leaves (1 Mac 13:51) on the way, and shouted “Oshana to the Son of David! Blessed is he who comes in the name of the Lord! Oshana in the highest!” ‘Hosanna’ is the Greek transliteration of the Hebrew ‘hoshia’na, which means ‘save us’ as sung at psalm 118:25 which was sung on the feast of the Tabernacles. In context, hoshana meant ‘welcome’ to the promised Messiah.
The special ritual of the day is the blessing and distribution of the tender coconut leaves outside the Church, the community and the celebrants move in procession to the main entrance of the church and knocks at the closed door and sing, “Lift up your heads O gates! Doors! that the king of glory may come in” (Ps 24:7). And a choir responds from inside ask in song “Who is the king of glory?” Again there is the declaration, “The Lord of hosts, he is the king of glory” (v.10). It is a symbolic gesture reminding us of the Ark of the Covenant which represented the presence of God as king and was celebrated by the Hebrews.
The leaves distributed on this day are used to make a cross over Pesaha Appam and Paal on the Thursday of Pesaha. These leaves are kept in houses and vehicles as a sign of protection.

കുരിശിന്‍റെ വഴി
പ്രാരംഭഗാനം
(രീതി: കുരിശു ചുമന്നവനെ...)
കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങള്‍
ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിഞ്ചെല്ലാന്‍
കല്പിച്ച നായകാ.
നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ.
കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങള്‍
ലോകൈക നാഥാ, നിന്‍
ശിഷ്യരായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്‍പ്പാടു പിഞ്ചെല്ലാന്‍
കല്പിച്ച നായകാ.
നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ.
പ്രാരംഭ പ്രാര്‍ത്ഥന
നിത്യനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ,
ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.
പരിശുദ്ധ ദൈവമാതാവേ,
ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.
( ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
മരണത്തിനായ് വിധിച്ചു, കറയറ്റ
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ.
അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍ ;
കൈവല്യദാതാ, നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.
ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കര്‍ത്താവിനെ.
അറിയാത്ത കുറ്റങ്ങള്‍
നിരയായ്ചുമത്തി
പരിശുദ്ധനായ നിന്നില്‍ ;
കൈവല്യദാതാ, നിന്‍
കാരുണ്യം കൈക്കൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ-
യലിവാര്‍ന്നു ഞങ്ങള്‍ക്കാ-
യരുളേണെമേ നാകഭാഗ്യം.
ഒന്നാം സ്ഥലം
ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു... ഈശോ പീലാത്തോസിന്റെ മുമ്പില്‍ നില്‍ക്കുന്നു... അവിടുത്തെ ഒന്നു നോക്കുക... ചമ്മട്ടിയടിയേറ്റ ശരീരം... രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ ... തലയില്‍ മുള്‍മുടി... ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ ... ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ ... ദാഹിച്ചുവരണ്ട നാവ്... ഉണങ്ങിയ ചുണ്ടുകള്‍ .
പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു... കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു... എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു... കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു... എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( രണ്ടാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ )
കുരിശു ചുമന്നിടുന്നു ലോകത്തിന്‍
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
"എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍ ?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി ?"
വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം
നിറയും നിരത്തിലൂടെ.
"എന്‍ ജനമേ,ചൊല്ക
ഞാനെന്തു ചെയ്തു
കുരിശെന്റെ തോളിലേറ്റാന്‍ ?
പൂന്തേന്‍ തുളുമ്പുന്ന
നാട്ടില്‍ ഞാന്‍ നിങ്ങളെ
ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി ?"
രണ്ടാം സ്ഥലം
ഈശോമിശിഹാ കുരിശു ചുമക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1.നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍
അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .
കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍
നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍
തട്ടിമുറിഞ്ഞു,
ചെന്നിണം വാര്‍ന്നൊഴുകി :
മാനവരില്ല
വാനവരില്ല
താങ്ങിത്തുണച്ചീടുവാന്‍
അനുതാപമൂറുന്ന
ചുടുകണ്ണുനീര്‍ തൂകി-
യണയുന്നു മുന്നില്‍ ഞങ്ങള്‍ .
മൂന്നാം സ്ഥലം
ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
"ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല."
"അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു."
കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 1 നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി.
"ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്‍ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.
തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍
കൂരമ്പു താണിറങ്ങി.
"ആരോടു നിന്നെ ഞാന്‍
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"
ആരറിഞ്ഞാഴത്തി-
ലലതല്ലിനില്‍ക്കുന്ന
നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍
കഴുകേണമെന്നില്‍
പതിയുന്ന മാലിന്യമെല്ലാം.
നാലാം സ്ഥലം
ഈശോ വഴിയില്‍ വെച്ചു തന്റെ മാതാവിനെ കാണുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്റെ ഓര്‍മ്മയില്‍ വന്നു. "നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും" എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.
"കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു". "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു."
ദുഃഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ )
കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം, നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.
ശിമയോന്‍ തുണച്ചീടുന്നു.
നാഥാ, നിന്‍ കുരിശു താങ്ങാന്‍ കൈവന്ന
ഭാഗ്യമേ, ഭാഗ്യം.
നിന്‍ കുരിശെത്രയോ
ലോലം, നിന്‍ നുക-
മാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍-
ക്കവലംബമേകുന്ന
കുരിശേ, നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍
കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം.
അഞ്ചാം സ്ഥലം
ശിമയോന്‍ ഈശോയെ സഹായിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ "എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ." അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
വാടിത്തളര്‍ന്നു മുഖം -നാഥന്റെ
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.
കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ-
ദിവ്യാനനം തുടച്ചു.
മാലാഖമാര്‍ക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെ പൂനിലാവേ,
താബോര്‍ മാമല -
മേലേ നിന്‍ മുഖം
സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി, ദുഃഖത്തില്‍ മുങ്ങി.
ആറാം സ്ഥലം
വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
"എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല." പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കര്‍ത്താവേ, വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തില്‍ പതിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
( ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
ഉച്ചവെയിലില്‍ പൊരിഞ്ഞു-ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ.
താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു: കനിയേണമെന്നില്‍.
മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു-രക്ഷകന്‍
വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാ-
ണങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം;
ഭാരം നിറഞ്ഞൊരാ-
ക്രൂശു നിര്‍മ്മിച്ചതെന്‍
പാപങ്ങള്‍ തന്നെയല്ലോ.
താപം കലര്‍ന്നങ്ങേ
പാദം പുണര്‍ന്നു ഞാന്‍
കേഴുന്നു: കനിയേണമെന്നില്‍.
ഏഴാം സ്ഥലം
ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല. ജീവിതത്തിന്റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
"ഓര്‍ശ്ലെമിന്‍ പുത്രീമാരേ,നിങ്ങളീ-
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു? നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:"
വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ, ഞങ്ങളെ
മൂടുവിന്‍ വേഗമെ-
ന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.
ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു? നിങ്ങളെയും സുതരേയു-
മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍:"
വേദന തിങ്ങുന്ന
കാലം വരുന്നു-
കണ്ണീരണിഞ്ഞകാലം
മലകളേ, ഞങ്ങളെ
മൂടുവിന്‍ വേഗമെ-
ന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥന്‍ സമാശ്വാസമേകി.
എട്ടാം സ്ഥലം
ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു... അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍."
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും... അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും... ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു... അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.
എളിയവരുടെ സങ്കേതമായ കര്‍ത്താവേ, ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സര്‍ഗ്ഗ. 1 നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
കൈകാലുകള്‍ കുഴഞ്ഞു - നാഥന്റെ
തിരുമെയ് തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍
"മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി"
വളരുന്നു ദുഃഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്റെയുള്ളം.
തിരുമെയ് തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍
വീഴുന്നു ദൈവപുത്രന്‍
"മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി"
വളരുന്നു ദുഃഖങ്ങള്‍
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്റെയുള്ളം.
ഒന്‍പതാം സ്ഥലം
ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
"നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍ " എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.
ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ, അങ്ങേ പീഡകളുടെ മുമ്പില്‍ എന്റെ വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ. എന്തെന്നാല്‍ എന്റെ ജീവിതം ഇനി എത്ര നീളുമെന്ന് എനിക്കറിഞ്ഞുകൂടാ "ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ"
1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
എത്തീ വിലാപയാത്ര കാല്‍വരി-
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍
ഭാഗിച്ചെടുത്തന്റെ
വസ്ത്രങ്ങളെല്ലാം"
പാപികള്‍ വൈരികള്‍.
നാഥാ, വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.
ക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവ-
രുന്നെന്റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങള്‍
ഭാഗിച്ചെടുത്തന്റെ
വസ്ത്രങ്ങളെല്ലാം"
പാപികള്‍ വൈരികള്‍.
നാഥാ, വിശുദ്ധിതന്‍
തൂവെള്ള വസ്ത്രങ്ങള്‍
കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.
പത്താം സ്ഥലം
ദിവ്യ രക്ഷകന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. "എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു.എന്റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി.
രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
1.സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍
"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന-
യുരുകുന്നു ചേതന
നിലയറ്റ നീര്‍ക്കയം
മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍
ഭയമെന്നെയൊന്നായ് വിഴുങ്ങി."
കൈകാല്‍ തറച്ചിടുന്നു-
മര്‍ത്യനു രക്ഷനല്‍കാനെത്തിയ
ദിവ്യമാം കൈകാലുകള്‍
"കനിവറ്റ വൈരികള്‍
ചേര്‍ന്നു തുളച്ചെന്റെ
കൈകളും കാലുകളും
പെരുകുന്നു വേദന-
യുരുകുന്നു ചേതന
നിലയറ്റ നീര്‍ക്കയം
മരണം പരത്തിയോ-
രിരുളില്‍ കുടുങ്ങി ഞാന്‍
ഭയമെന്നെയൊന്നായ് വിഴുങ്ങി."
പതിനൊന്നാം സ്ഥലം
ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ലോക രക്ഷകനായ കര്‍ത്താവേ, സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു. അങ്ങേ ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാള്‍ വലിയ ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1.സ്വര്‍ഗ്ഗ. 1..നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"
പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.
ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു-നാടെങ്ങു-
മന്ധകാരം നിറഞ്ഞു.
"നരികള്‍ക്കുറങ്ങുവാ-
നളയുണ്ടു, പറവയ്ക്കു
കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍
തലയൊന്നു ചായ്ക്കുവാ-
നിടമില്ലൊരേടവും"
പുല്‍ക്കൂടുതൊട്ടങ്ങേ
പുല്‍കുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി വന്നു.
പന്ത്രണ്ടാം സ്ഥലം
ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഭൂമിയിളകി; പാറകള്‍ പിളര്‍ന്നു; പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.
ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു, എന്ന് വിളിച്ചുപറഞ്ഞു. കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
"എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു." കര്‍ത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി. എന്റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.
1. സ്വര്‍ഗ്ഗ.1.നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍ )
അരുമസുതന്റെമേനി-മാതാവു
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദുഃഖ-
മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
"മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."
മടിയില്‍ക്കിടത്തിടുന്നു:
അലയാഴിപോലെ നാഥേ,നിന്‍ ദുഃഖ-
മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്റെ
ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെ-
ല്ലാശ്വാസമേകുവാ-
നാകുലനായികേ.
"മുറ്റുന്ന ദുഃഖത്തില്‍
ചുറ്റും തിരഞ്ഞു ഞാന്‍
കിട്ടീലൊരാശ്വാസമെങ്ങും."
പതിമൂന്നാം സ്ഥലം
മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
( പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍ )
നാഥന്റെ ദിവ്യദേഹം വിധിപോലെ
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ
ഉറവയാണക്കുടീരം.
മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും.
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.
സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ
ഉറവയാണക്കുടീരം.
മൂന്നുനാള്‍ മത്സ്യത്തി-
നുള്ളില്‍ക്കഴിഞ്ഞൊരു
യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം
പിന്നിട്ടു നാഥന്‍
മൂന്നാം ദിനമുയിര്‍ക്കും.
പ്രഭയോടുയിര്‍ത്തങ്ങേ
വരവേല്പിനെത്തീടാന്‍
വരമേകണേ ലോകനാഥാ.
പതിനാലാം സ്ഥലം
ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
"അങ്ങ് എന്റെ ആത്മാവിനെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങേ പരിശുദ്ധന്‍ അഴിഞ്ഞുപോകുവാന്‍ അനുവദിക്കുകയുമില്ല."
അനന്തമായ പീഡകള്‍ സഹിച്ച് മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവര്‍ അങ്ങയോടുകൂടി ജീവിക്കുമെന്നും ഞങ്ങള്‍ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ
സംസ്ക്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീഡാനുഭവത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
സമാപന ഗാനം
ലോകത്തിലാഞ്ഞു വീശി സത്യമാം
നാകത്തിന്‍ ദിവ്യകാന്തി;
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം.
നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.
നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.
നാകത്തിന്‍ ദിവ്യകാന്തി;
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം.
നിന്ദിച്ചു മര്‍ത്യനാ-
സ്നേഹത്തിടമ്പിനെ
നിര്‍ദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവര്‍
ചിന്തയില്ലാത്തവര്‍-
നാഥാ,പൊറുക്കേണമേ.
നിന്‍ പീഡയോര്‍ത്തോര്‍ത്തു
കണ്ണീരൊഴുക്കുവാന്‍
നല്‍കേണമേ നിന്‍ വരങ്ങള്‍.
സമാപന പ്രാര്‍ത്ഥന
നീതിമാനായ പിതാവേ, അങ്ങയെ രഞ്ജിപ്പിക്കുവാന്‍ സ്വയം ബലിവസ്തുവായിത്തീര്‍ന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും, ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.
അങ്ങേ തിരുക്കുമാരന്‍ ഗാഗുല്‍ത്തായില്‍ ചിന്തിയ തിരുരക്തം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ തിരുരക്തത്തെയോര്‍ത്തു ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ഞങ്ങളുടെ പാപം വലുതാണെന്ന് ഞങ്ങളറിയുന്നു. എന്നാല്‍ അങ്ങേകാരുണ്യം അതിനേക്കാള്‍ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയെയും ഗൗനിക്കേണമേ.
ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം അങ്ങേ പ്രിയപുത്രന്‍ ആണികളാല്‍ തറയ്ക്കപ്പെടുകയും കുന്തത്താല്‍ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കാന്‍ അവിടുത്തെ പീഡകള്‍ ധാരാളം മതിയല്ലോ.
തന്റെ പുത്രനെ ഞങ്ങള്‍ക്ക് നല്‍കിയ പിതാവിനു സ്തുതിയും കുരിശുമരണത്താല്‍ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും പരിശുദ്ധാല്‍മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേന്‍.
1. സ്വര്‍ഗ്ഗ.1.നന്മ

മനസ്താപപ്രകരണം
എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങെയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി)ത്തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്കയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. അമ്മേന്‍
Labels:
മനസ്താപപ്രകരണം
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)
- സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ.
- എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച ആള്‍, ഹല്ലേലൂയ്യ.
- അരുളിചെയ്‌തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.
- ഞങ്ങള്‍ക്കു വേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയ്യ.
- കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ്യ.
- എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.
പ്രാര്‍ത്ഥിക്കാം സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
Subscribe to:
Comments (Atom)