കുര്‍ബാന സമയം


Wednesday, August 15, 2012

വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും , ആകാശത്തിന്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു . അവിടുത്തെ ഏകപുത്രനും , ഞങ്ങളുടെ കര്‍ത്താവുമായ ഈശോ മിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു . ഈ പുത്രന്‍ പരിശുധാത്മാവിനാല്‍ ഗര്ഭസ്ഥനായി, കന്യകാ മറിയത്തില്‍ നിന്ന് പിറന്നു . പന്തിയോസ് പിലാത്തോസിന്റെ കാലത്ത് പീടകള്‍ സഹിച്ചു , കുരിശില്‍ തരക്കപ്പെട്ടു, മരിച്ചു , അടക്കപ്പെട്ടു , പാതാളങ്ങളില്‍ ഇറങ്ങി . മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തു. സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി . സര്‍വശക്തിയുള്ള പിതാവിന്റെ വലതു ഭാഗത്ത്‌ ഇരിക്കുന്നു . അവിടുന്നെ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു . പരിശുധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു . വിശുദ്ധ കത്തോലിക്കാ സഭയിലും , പുണ്യവാന്മാരുടെ ഐക്ക്യത്തിലും, പാപങ്ങളുടെ മോചനത്തിലും , ശരീരത്തിന്റെ ഉയിര്‍പ്പിലും , നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു ആമേന്‍ .


  1. Sarvashakthanaaya pithaavum, aakaashathinteyum bhoomiyudeyum Srushtaavumaaya  eka daivatthil njan vishwasikkunnu.
  2. Aviduthe ekaputhranum, njangalude karthaavumaaya eesho mishihaayilum njan vishvasikkunnu.
  3. Ee puthran parisudhaathmaavinaal garbhasthanaayi, kanyakaa mariyatthil ninnu pirannu.
  4. Panthiyos Pilaathosinte kaalathu peedakal sahichu, kurishil tharakkappettu, marichu, adakkappettu, paathaalangalil irangi.
  5. Marichavarude idayil ninnum moonnaam naal uyarthu.
  6. Swargathilekku ezhunnalli. Sarvashakthiyulla Pithavinte valathu bhaagathu irikkunnu.
  7. Avidunne jeevikkunnavareyum marichavareyum vidhikkuvaan varumennum njan viswasikkunnu.
  8. Parishudhaathmaavilum njan vishwasikkunnu.
  9. Vishudha katholikkaa sabhayilum, punyavaanmaarude aikkyathilum,
  10. Paapangalude mochanatthilum,
  11. Shareeratthinte uyirppilum,
  12. Nithyamaaya jeevithatthilum njan viswasikkunnu. Aamen.

No comments:

Post a Comment

Note: Only a member of this blog may post a comment.