കുര്‍ബാന സമയം


Wednesday, October 10, 2012

വിശ്വാസ വര്‍ഷം


പ്രിയ സഹോദരങ്ങളെ
തിരുസഭാ മാതാവ് 2012 ഒക്ടോബര്‍ മാസം പതിനൊന്നാം തിയതി മുതല്‍ 2013 നവംബര്‍ ഇരുപത്തിനാലാം തിയതി വരെ വിശ്വാസ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഈ തിയതികള്‍... ?
ഒക്ടോബര്‍ 11 നു തിരുസഭ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അന്‍പതാം വാര്‍ഷികം അനുസ്മരിക്കുന്നു. അതോടൊപ്പം തന്നെ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ പ്രകാശനത്തിന്റെ ഇരുപതാം വാര്‍ഷികവും ആഘോഷിക്കുന്നു. വിശ്വാസവര

‍ഷ സമാപനമായ 2013 നവംബര്‍ ഇരുപത്തി നാല്, ക്രിസ്തുരാജ തിരുനാള്‍ ദിനമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ തിരുസഭയിലുണ്ടായ പുതിയ സുവിശേഷവല്‍ക്കരണം വിശ്വാസ വര്ഷാചരണത്തിലൂടെ കൂടുതല്‍ തീക്ഷണതയില്‍ പ്രാവര്‍ത്തികമാക്കാന്‍ തിരുസഭ ആഗ്രഹിക്കുന്നു.. വര്‍ഷങ്ങള്‍ അനേകം കടന്നെങ്കിലും തിരുസഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അലയടികള്‍ ഇന്നും അതെ ചൈതന്യത്തില്‍ തുടരുന്നു. എല്ലാ മനുഷ്യരും യേശുക്രിസ്തുവിനെ അറിയണമെന്നും ഓരോ ക്രിസ്ത്യാനിയും യേശുക്രിസ്തുവിനെ പ്രഘോഷിക്കണമെന്നും തിരുസഭ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ മരുഭൂമിയില്‍ നിന്നും ക്രിസ്തുവിന്റെ സമൃദ്ധിയിലേക്ക് ഓരോ വ്യക്തിയും പ്രത്യേക ചെയതന്യത്തിടെ കടന്നുവരണമെന്ന് ബനടിക്റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിക്കുന്നു. മാര്‍പാപ്പ ആഗ്രഹിക്കുന്നത് ഒരു പുതിയ സുവുശേഷവല്‍ക്കരണമാണ്. ന്ഷ്ടപെട്ടുപോയ വിശ്വാസത്തെ തിരിച്ചു കൊണ്ടുവരാനും, ഒപ്പം വിശ്വാസം ഇതുവരെ എത്തിപ്പെടാത്ത മേഖലകളില്‍ വിശ്വാസം എത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷവല്‍ക്കരണം.

എങ്ങനെ ഈ വിശ്വാസ വര്‍ഷത്തില്‍ നമുക്കും പങ്കുകാരാകാം.
മൂന്നു മേഖലകള്‍ നാം അറിയേണ്ടതായിട്ടുണ്ട്..
1. വിശ്വാസം അറിയുക
2. വിശ്വാസം ജീവിക്കുക.
3. വിശ്വാസം പങ്കുവെക്കുക.
നമ്മുടെ വിശ്വാസത്തെ കുറിച്ച് അറിയാതെ ആ വിശ്വാസം ജീവിക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ പഠിപ്പിക്കുന്നു. വിശ്വാസത്തെ കുറിച്ച് ബൌധീകവും ആത്മീയവുമായ അറിവ് ഒരുപോലെ ആവശ്യമാണ്‌. ആ അറിവാണ്, ജീവിതത്തിലേക്ക് പ്രാവര്‍ത്തികമാക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ടത്.. വിശ്വാസം അധരം കൊണ്ടും ജീവിതം കൊണ്ടും മറ്റുള്ളവരോട് പ്രഘോഷിക്കുക..
ഇന്നത്തെ തലമുറ വിശ്വാസ പ്രതിസന്ധിയിലാണ്. ശരിയായ വിശ്വാസ പരിശീലനം നടക്കാത്തതും വിശ്വാസ പരിശീലനത്തില്‍ ശരിയായി പന്കെടുക്കത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..
തിരുസഭ എല്ലാവരോടുമായി ആവ്ശ്യപ്പെടുന്നത് നമ്മള്‍ നമ്മുടെ വിശ്വാസം തിരിച്ചറിയുവാനാണ്.
ആരാണ് യേശു., പരിശുദ്ധ ത്രിത്വം എന്താണ്, കൂദാശകള്‍ എന്താണ്. രക്ഷാകര പദ്ധതിയില്‍ മറിയത്തിന്റെ പങ്കു എന്താണ്.. ഇവയൊക്കെയും ആഴത്തില്‍ മനസിലാക്കുവാന്‍ ഓരോ ക്രൈസ്തവനും കടമയുണ്ട്.. യേശുവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി തന്റെ വിശ്വാസ മേഖലകള്‍ തിരിച്ചറിയണം.. തിരുസഭ ക്രിസ്തുവിന്റെ ശരീരമായി തുടര്‍ന്നുകൊണ്ടു, ഈ ഭൂമിയില്‍ ക്രിസ്തുവിന്റെ സുവിശേഷങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നു.. ക്രിസ്തുവുമായുള്ള സ്നേഹം ഒരു പുരുഷനും സ്ത്രീയുമായുള്ള സ്നേഹം പോലെയല്ല , മറിച്ച്, വിശ്വാസത്താല്‍ ആഴപ്പെട്ടു, ക്രിസ്തു തന്റെ രക്ഷകനാണെന്നുള്ള പൂര്‍ണമായ ബോധ്യത്തില്‍ നിന്നും ഉരുവാകുന്ന ഒരു സ്നേഹമാണതു. ക്രിസ്തുവുമായുള്ള ഈ സ്നേഹം ആഴപ്പെടുന്നത് ക്രിസ്തുവിനെ കുറിച്ചുള്ള അറിവില്‍ നിന്നാണ്.. ഈ അറിവാണ് വിശ്വാസ പരിശീലന മേഘലകളില്‍ കൈമാറ്റം ചെയ്യപ്പെടുനത്. ക്രിസ്തുവിനെയും അവന്റെ സഭയെയും കുറിച്ചുള്ള അറിവ് വെറും ബൌധീക തലത്തില്‍ മാത്രം ഒതുങ്ങരുത് , അത് ക്രിയാത്മകമായ തലങ്ങളിലേക്ക് ഓരോ ക്രിസ്ത്യാനിയെയും നയിക്കണം എന്ന് തിരുസഭ ആഗ്രഹിക്കുന്നു.. വിശുദ്ധ പൌലോസ്‌അപ്പോസ്തലന്‍ നമ്മെ പഠിപ്പിക്കുന്നത്‌ ക്രിസ്തുവിനെ അനുക്രിക്കുന്നവര്‍, ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ പോലെ ആകണം എന്നാണു. ക്രിസ്ത്യാനി ക്രിസ്തുവിനോട് ക്രൂഷിക്കപ്പെടുന്നവനാണ്.. ഇനിമേല്‍ ഞാനല്ല എന്നില്‍ ക്രിസ്തു ജീവിക്കുന്നു എന്നത് ഓരോ ക്രിസ്ത്യനിയുടെയും മുദ്രവാക്യമാകണം.
ക്രിസ്തുവുമായി കൂടുതല്‍ അനുരൂപരാകാം. ഈ അനുരൂപണം ഒരു ദൈവീക പ്രവര്‍ത്തിയാണ്. അതിനു കൃപ ആവശ്യമാണ്‌. ഈ ക്രിസ്തുവിലുള്ള ആ അനുരൂപണം സാധ്യമാകുന്നത് കൌദാശിക ജീവിതത്തിലൂടെയാണ്.
പരിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയെ ആരാധിക്കാം, സ്തുതിക്കാം മഹത്വപ്പെടുത്താം. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു കര്‍ത്താവായ യേശുക്രിസ്തുവാണ്. അവിടുന്ന് പരിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ മനുഷ്യനായും പൂര്‍ണ ദൈവമായും സാന്നിഹിതനായിരിക്കുന്നു. വിശ്വാസ ജീവിതം പ്രാര്‍ത്ഥനാ ജീവിതമാണ്.. യാകോബ് അപോസ്താലന്‍ പറയുന്നു, പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്ജീവമാണ്.. അതുകൊണ്ട് തന്നെ വിശ്വാസത്തെ ജീവിതത്തിലൂടെ , പുണ്യപ്രവൃത്തികളിലൂടെ മറ്റുള്ളവരോട് പങ്കുവേക്കേണ്ടത് അത്യാവശ്യമാണ്.. ക്രിസ്തീയ ജീവിതം ക്രിസ്തുവിലുള്ള ജീവിതമാണ് അത് ക്രിസ്തുവിനു വേണ്ടിയുള്ള ജീവിതമാണ്.. പ്രിയ കൂട്ടുകാരെ , ഈ വിശ്വാസ വര്ഷം കൂദാശ സ്വീകരനത്തിലൂടെ, വചന വായനയിലൂടെ, പുണ്യ പ്രവൃത്തികളിലൂടെ കൂടുതല്‍ സാക്ഷ്യമെകാന്‍ നമുക്ക് ഇടയാകട്ടെ.. ക്രിസ്തുവിനു വേണ്ടി ജീവിച്ച, ക്രിസ്തുവിന്റെ സ്നേഹം ഈ ഭൂമിയില്‍ പങ്കുവെച്ച സകല വിശുദ്ധരും നമുക്ക് മാതൃകയാകട്ടെ.. അവരുടെ , ധൂപം പോലെ ഉയരുന്ന പ്രാര്‍ത്ഥന നമ്മെ ക്രിസ്തുവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സഹായിക്കട്ടെ.. ക്രിസ്തു നമ്മുടെ രക്ഷകന്‍ ആണെന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും നമുക്ക് സാക്ഷ്യമേകാം. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ ഏതുമാകട്ടെ, അവിടെല്ലാം ക്രിസ്തുവാണ് ലോകത്തിന്റെ , നമ്മുടെ രക്ഷകന്‍ എന്ന് കാണിച്ചുകൊടുക്കുവാനുള്ള നമ്മുടെ ദൌത്യം നമുക്ക് മറക്കാതിരിക്കാം..

Thursday, September 27, 2012

കുമ്പസാരത്തെക്കുറിച്ച്


കര്‍ത്താവേ,അങ്ങനെയെങ്ങില്‍ കുമ്പസാരത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?      
കുഞ്ഞേ,കുമ്പസാരിക്കാന്‍ നിനക്കെന്താണിത്ര വിഷമം...? നേരിട്ട് ദൈവത്തോട് പറഞ്ഞാല്‍ പോരെ എന്ന് നീ അഹങ്കാരത്തോടെ ചോദിക്കുന്നു .ദൈവത്തിനു മുമ്പില്‍ നേരെ ചെന്ന് നില്ക്കാന്‍ മാത്രം നിനക്കെന്തു യോഗ്യതയാണ്ള്ളത്? എന്‍റെ ദയയാല്‍ ഞാന്‍ നിന്നോട് കരുണ കാണിച്ചു. ആ കരുണയെ നീ മുതലെടുക്കുകയാണോ? അഹങ്കാരത്തോടെ സംസാരിക്കുന്നുവോ നീ ? ദൈവത്തിനു നേരെ വരാന്‍ യോഗ്യതയില്ലന്നു ആ ശതാധിപന്‍ പറഞ്ഞത് നീ ഓര്‍മ്മിക്കുക .അവനെ ഞാന്‍ അനുഗ്രഹിച്ചിട്ടാണ് പറഞ്ഞയച്ചത് .നീ ആദ്യമേ ഒരു കാര്യം മനസിലാക്കുക - നീ ആരാണെന്നും ഞാന്‍ ആരാണെന്നും നീ എന്‍റെ അടുക്കലേക്കു വരണമെന്ന് ആഗ്രഹിക്കുന്നതിനും മുമ്പേ .ഞാന്‍ നിന്റെ അടുത്തേക്ക് വരും .അതിനു നിന്റെയുള്ളില്‍ അഹങ്കാരം പാടില്ല .നീ എളിമപ്പെടണം . അന്നൊരിക്കല്‍ ഒരു  ചുങ്കക്കാരനും ഫരിസേയനും എന്റെയടുക്കല്‍ പ്രാര്‍ത്ഥിക്കാന്‍ വന്നപ്പോള്‍ ചുങ്കക്കാരന്‍ എങ്ങനെയാണു നീതികരിക്കപ്പെട്ടവനായി മടങ്ങിപ്പോയത് ? 
ചുങ്കക്കാരന്‍ എന്‍റെ നേരെ നോക്കാന്‍ പോലും മടിച്ചു .എന്നിട്ടും അവന്‍ നിതീകരിക്കപ്പെട്ടവനായി മടങ്ങിയെന്നു ലുക്കായുടെ സുവിശേഷം (18,9/14) സാക്ഷ്യപ്പെടുത്തുന്നു. മറ്റെയാള്‍ കള്ളമൊന്നും പറഞ്ഞില്ല .എങ്കിലും എനിക്ക് നീതീകരിക്കാന്‍  തോന്നിയത് എന്നെ സമീപിക്കാത്തവനെയാണ് നേരിട്ട് ദൈവത്തെ സമീപിക്കാതെ ,എന്‍റെ അഭിഷിക്ത ദൂതനായ പുരോഹിതനിലുടെ കുമ്പസാരം എന്നാ കുദാശ വഴി എന്നോട് സമീപിക്കുന്നവരെ എത്രയോ അധികമായി ഞാന്‍ അനുഗ്രഹിക്കും ...! 

Monday, September 17, 2012

അമ്മക്ക് തുല്ല്യം അമ്മ മാത്രം

" നമുക്ക് വേണ്ടി അമ്മയോളം സഹനം സഹിച്ചവര്‍ ആരുണ്ട്‌ ഈ ഭൂമിയില്‍ ..? ആ അമ്മയെ ഒരു വാക്ക് കൊണ്ടോ, ഒരു നോട്ടം കൊണ്ടോ , പ്രവര്‍ത്തി കൊണ്ടോ നിങ്ങള്‍ വേദനിപ്പിക്കരുതെ .. ഒരമ്മ മക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് പട്ടും , പുടവയും , ആഭരണങ്ങളുമല്ല സ്നേഹിക്കുന്ന മക്കളെ മാത്രമാണ് .. അവള്‍ അനുഭവിച്ച സഹനത്തിനും വേദനകള്‍ക്കും ഒരു ജന്മം മുഴുവന്‍ അമ്മയെ സ്നേഹിച്ചാലും ആ കടപ്പാട് നമ്മള്‍ക്ക് വീട്ടാനാവില്ല അമ്മക്ക് തുല്ല്യം അമ്മ മാത്രം''

കാത്തിരിപ്പിലൂടെ അനുഗ്രഹം


UAE ജോലിയുളള റോയിച്ചന്റെ  ഭാര്യ മോളമ്മയും മക൯  മോനുട്ടനും നാട്ടില്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുക പതിവായിരുന്നു അവരുടെ പ്രാര്‍ത്ഥനയില്‍ സ്വന്തമായിട്ട് ഒരു വീടുണ്ടാവാ൯ ‍ പ്രാ൪‍ത്ഥിച്ചിരുന്നു. പല  ദിവസങ്ങള്‍  കടന്നുപോയി, ഒരു ദിവസം പള്ളിയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മോനുട്ട൯ ‍ അമ്മയോട് ചോദിച്ചു അമ്മെ നമ്മള് ഭവനം കിട്ടാ൯  വേണ്ടി എല്ലാ ദിവസവും പ്രാ൪ത്തിക്കുന്നുണ്ടല്ലോ ദൈവം എന്താ നമുക്ക് ഒരു വീട് തരാത്തെ ? മക൯ടെ   ചോദ്യത്തിന് ആ അമ്മ  ആദ്യം വിഷമിച്ചെങ്കിലും പറഞ്ഞ ഉത്തരം എന്നെ ചിന്താവിഷനനാക്കി. മകനെ നാം പ്രാര്‍ത്ഥിക്കാ൯ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളാ ആയിട്ടുള്ളൂ മാസങ്ങളോളം   പ്രാ൪ത്തിച്ചുകൊണ്ടിരിക്കുന്നവ൪ നമുക്ക് മുന്പ് വരിയില്‍ നില്‍കുകയാണ്‌ ദൈവം അവര്‍ക്ക് ഓരോരുത്ത൪ക്കായി കൊടുത്തുവരികയാണ്‌  നമുടെ സമയം വരുമ്പോള്‍ നമുക്ക് തരും . ആ അമ്മയുടെ ഉത്തരം മകന് കൂടുതല്‍ അത്മവിശ്വാസം കിട്ടുവനിടയായി .കഴിഞ്ഞ ദിവസം എന്റെ കമ്പനി ഫോണ്‍ റിപ്പയര്‍ ആയപ്പോള്‍ Etisalat complaint‍ ചെയുവനായി ഫോണിലൂടെ ബന്ധപെട്ടപോള്‍ എനിക്ക് കിട്ടിയ‍ ഉത്തരം നിങ്ങള്‍ വരിയില്‍ നില്കുന്നു ഞങ്ങളുടെ എല്ലാ എജെന്റുമാരും തിരക്കിലാണ് കാത്തിരിക്കുക. ഞാ൯‍ കുറച്ചുനേരം കാത്തിരുന്നു കിട്ടാതായപോള്‍ ഫോണ്‍ കട്ട് ചെയ്തു .വീണ്ടും ആവര്‍ത്തിച്ചു കിട്ടിയില്ല നാലു തവണ ചെയ്തു എനിക്ക് മറുപടി കിട്ടിയില്ല  പിന്നീട് വീണ്ടും ചെയ്തു ഇത്തവണ എത്രസമയാമായാലും ശരി ക്ഷമയോടെ കാത്തിരിക്കാ൯‍ തീരുമാനിച്ചു ഏഴ്  മിനിട്ടിനുശേഷം എനിക്ക് ഉത്തരം കിട്ടി . ഞാ൯ ചിന്തിക്കയായിരുന്നു. ദൈവത്തോട് ചോദിക്കുന്നതിനു മുന്പ് തന്നെ കിട്ടണമെന്ന വാശിക്കാരാണ് നമ്മില്‍ പലരും . നമുക്ക്മുന്പ് അനുഗ്രഹം വാങ്ങാ൯ നില്കുന്നവര്ക് അത് കിട്ടുവാ൯ വേണ്ടി നാം പ്രാ൪‍ത്തിക്കുകയും  ക്ഷമയോടെ കാത്തിരിക്കുകയാണെങ്കില്‍ നമ്മുടെ അനുഗ്രഹം അതാതു സമയത്ത് ദൈവം നമുക്ക്  നടത്തിതരില്ലേ ..

Saturday, September 15, 2012

ജപമാല ചെല്ലുന്നത് എന്തിനാണ് ?



കര്‍ത്താവേ ജപമാല ചെല്ലുന്നത് എന്തിനാണ് ? നന്മനിറഞ്ഞ മറിയമേ സ്വസ്തി! എന്ന് ഒത്തിരി ആവര്‍ത്തിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം ?  
                                                             
കുഞ്ഞേ,എന്താണ് ആ പ്രാര്‍ത്ഥന ..നന്മ നിറഞ്ഞ മറിയമേ സ്വസ്തി!കര്‍ത്താവ് നിന്നോട് കു‌ടെ! സ്ത്രികളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ ! നിന്റെ ഉദരഫലവും അനുഗ്രഹിതം! -ഈ വാക്കുകള്‍ എന്താണ് ? ദൈവത്തിന്‍റെ വചനമല്ലേ.വചനത്തെക്കുറിച്ച് എന്താണ് ഞാന്‍ പറഞ്ഞിരിക്കുന്നത്?വചനം നിങ്ങളെ വിശുദ്ധികരിക്കും...വചനം നിങ്ങളെ സ്വതന്ത്രരാക്കും...നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് നിന്നെ വിശുദ്ധികരിക്കാനും നിന്നെ സ്വതന്ത്രയക്കാനും കഴിയുമെന്ന് എന്തുകൊണ്ട് നീ വിശ്വാസിക്കുന്നില്ല? മാത്രമല്ല ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വ്വശക്തിയുമെടുത്ത്‌ എതിര്‍ക്കും കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണത് .ആ വാചനങ്ങള്‍ കേട്ടപ്പോഴാണ് സാത്താന്‍ പരാജയപ്പെട്ടുപോയത് .അതിനുവേണ്ടി ആമേന്‍ പറഞ്ഞ സ്ത്രീയുടെ നാമം ഉച്ചരിക്കനാണോ നിനക്ക് വിഷമം...? ഈ വചനങ്ങള്‍ കേട്ടപ്പോള്‍ നിന്റെ രക്ഷക്കുവേണ്ടി  ജീവിതം ദൈവത്തിനര്‍പ്പിച്ചു                     "ഇതാ കര്‍ത്താവിന്റെ ദാസി" എന്നുരിവിട്ട മറിയത്തെ  വിളിച്ചപേക്ഷിക്കാനാണോ നിനക്ക് വിഷമം...? 

കുഞ്ഞേ അതിപുരാതനകുടുംബങ്ങളൊക്കെയും ഭക്ത്യാദരപൂര്‍വ്വം പരിശുദ്ധ ജപമാലചൊല്ലികൊണ്ടാണ് വിശുദ്ധ ജീവിതം നയിച്ചിരുന്നത് .ആകയാല്‍ നീയും ജപമാലയിലെ മുത്തുകള്‍ ഒരിക്കലും താഴെ വയ്‌ക്കരുത്; നിരന്തം നീ അത് ചൊല്ലികൊണ്ട്‌,ദൈവവചനങ്ങള്‍ ധ്യാനിച്ച് വിശുദ്ധികരിക്കപ്പെടുക ,പരിശുദ്ധത്മാവ് ഈ ഭുമിയില്‍ വന്നു എലിസബത്തിനെ അഭിഷേകം ചെയ്യുന്നതായി ലുക്കായുടെ സുവിശേഷം (ലുക്കാ 1,42) അദ്ധ്യായത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്ത്‌ ആദ്യം പറയുന്ന വാക്കുകള്‍ എന്താണ്? മറിയമേ നീ സ്ത്രികളില്‍ അനുഗ്രഹിതയാണ്; എന്‍റെ കര്‍ത്താവിന്റെ അമ്മ എന്‍റെ അടുത്തുവരാനുള്ള ഭാഗ്യം എനിക്ക് എങ്ങനെയുണ്ടായി...!

                                                                     
കുഞ്ഞേ, പരിശുദ്ധ അമ്മ നിന്റെ അടുത്ത് വരുന്നത് മഹാഭാഗ്യമാണെന്ന ബോധ്യം നിനക്കുണ്ടാവണമെങ്ങില്‍ , നിന്റെയുള്ളില്‍ പരിശുദ്ധാത്മാവുണ്ടായിരിക്കണം...!ഇല്ലങ്കില്‍ നിനക്കതു മനസ്സിലാവില്ല .അത് വിവരിക്കാനാവാത്ത വിധം മഹത്തായ ഭാഗ്യമാണെന്നറിയുക. പരിശുദ്ധാത്മാവ് ആദ്യം മഹത്വപ്പെടുതുന്നത് പരി.അമ്മയെയാണ് .അതുകൊണ്ട് നിയും.എന്‍റെ അമ്മയെ സ്നേഹിക്കുകയും ആദരിക്കുകയും.ജപമാലയില്‍ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക  
എന്‍റെ അമ്മ അമലോത്ഭവയും നിത്യ കന്യകയുമാണ് ...!



 

ഫാത്തിമ മാതവിന്‍ അത്ഭുതം ( മൂവി)



The Miracle of Our Lady Fatima - complete movie part -1
The Miracle of Our Lady Fatima - complete movie part -2
The Miracle of Our Lady Fatima - complete movie - part 3
The Miracle of Our Lady Fatima - complete movie part -4
The Miracle of Our Lady Fatima - complete movie part - 5
The Miracle of Our Lady Fatima - complete movie part -6
The Miracle of Our Lady Fatima - complete movie part -7
The Miracle of Our Lady Fatima - complete movie part -8
The Miracle of Our Lady Fatima - complete movie part -9
The Miracle of Our Lady Fatima - complete movie part -10
The Miracle of Our Lady Fatima - complete movie part -11
The Miracle of Our Lady Fatima - complete movie part -12

Friday, September 14, 2012

ലാറ്റിന്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന


PART - I
                                 
PART - II
                             
PART - III
                             
PART - IV
                            
PART - V